മൃഗങ്ങളില്‍ പരീക്ഷണം വിജയം:കോവിഡിനെ തുരത്താനുള്ള മരുന്ന് വികസിപ്പിക്കുന്നുവെന്ന് ചൈനീസ് ലാബ്

Harsha May 19, 2020

ചൈനയിലെ ഒരു ലബോറട്ടറി വികസിപ്പിക്കുന്ന മരുന്നിന് കോവിഡിനെ തടയാന്‍ ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലെ പെക്കിംഗ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് മരുന്നിന് പിന്നില്‍. ഇവര്‍ പരീക്ഷിച്ച മരുന്നിന് രോഗബാധയില്‍ നിന്ന് മുക്തരാവാനുള്ള സമയം കുറയ്ക്കുക മാത്രമല്ല, വൈറസില്‍ നിന്ന് ഹ്രസ്വകാല പ്രതിരോധശേഷി പോലും നല്‍കാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

രോഗം ബാധിച്ച എലികളില്‍ ഞങ്ങള്‍ ന്യൂട്രലൈസിംഗ് ആന്റിബോഡികള്‍ കുത്തിവച്ചപ്പോള്‍, അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം വൈറല്‍ ഫാക്ടര്‍ കുറയുന്നതായി കണ്ടു. സര്‍വകലാശാലയുടെ ബീജിംഗ് അഡ്വാന്‍സ്ഡ് ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ജെനോമിക്സ് ഡയറക്ടര്‍ സണ്ണി ഷീ വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു.

കോശങ്ങളെ വൈറസ് ബാധിക്കുന്നത് തടയാന്‍ മനുഷ്യന്റെ രോഗപ്രതിരോധ സംവിധാനം ഉല്‍പാദിപ്പിക്കുന്ന ന്യൂട്രലൈസിംഗ് ആന്റിബോഡികളാണ് മരുന്നില്‍ ഉപയോഗിക്കുന്നത്. സുഖം പ്രാപിച്ച 60 രോഗികളുടെ രക്തത്തില്‍ നിന്നാണ് ഷീയുടെ സംഘം ഇത് വേര്‍തിരിച്ചെടുത്തത്.

ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ചൈനയില്‍ കേസുകള്‍ കുറഞ്ഞതിനാല്‍ തന്നെ പരീക്ഷണത്തിന് മനുഷ്യരെ ലഭ്യമാകുന്ന ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളില്‍ മരുന്ന് പരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Tags: ,
Read more about:
RELATED POSTS
EDITORS PICK