കൊവിഡിന് പിന്നാലെ ചൈനയില്‍ ശക്തമായ ഭൂചലനം:3 മരണം

Harsha May 19, 2020

കൊവിഡില്‍ നിന്ന് കരകയറും മുന്‍പേചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തില്‍ നാല് പേര്‍ മരിക്കുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി ക്വിയാവോജിയ കൗണ്ടിയിലായിരുന്നു ഭൂചലനം ഉണ്ടായത്. റിക്ടര്‍സ്‌കെയിലില്‍ 5.0 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ന്നു. ആളുകള്‍ പരിഭ്രാന്തരായി വീട് വിട്ട് പുറത്തേക്കോടി.

Read more about:
RELATED POSTS
EDITORS PICK