വേഗരാജാവിന് പെണ്‍കുഞ്ഞ്:ആശംസകള്‍ നേര്‍ന്ന് ആരാധകര്‍

Harsha May 19, 2020

വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് ഒരു പെണ്‍കുഞ്ഞിന്റെ അച്ഛനായി. ബോള്‍ട്ടിന്റെ കാമുകി കാസി ബെന്നെറ്റ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം ജമൈക്കന്‍ പ്രധാനമന്ത്രി ആന്‍ഡ്ര്യു ഹോള്‍നെസാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഞായറാഴ്ചയാണ് ബെന്നെറ്റ് കുഞ്ഞിന് ജന്മം നല്‍കിയത്. മറ്റ് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ബെന്നെറ്റ് ഗര്‍ഭിണിയാണെന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇന്‍സ്റ്റഗ്രാമിലൂടെ ബോള്‍ട്ട് തന്നെയാണ് വെളിപ്പെടുത്തിയത്.

2017 ലാണ് ബോള്‍ട്ട് ട്രാക്കിനോട് വിടവാങ്ങുന്നത്.

Read more about:
RELATED POSTS
EDITORS PICK