ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് കോവിഡ്:സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു

Harsha May 20, 2020

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചു.ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലുള്ള ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏത് തരത്തിലാണ് ഇയാള്‍ക്ക് കോവിഡ് ബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നില്ല.

ഡല്‍ഹിയില്‍ നേരത്തെ 500 ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ആദ്യമായാണ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത്.

കോവിഡ് സ്ഥീരികരിച്ചതിന് പിന്നാലെ ആരോഗ്യമന്ത്രാലയം ഉള്‍പ്പെട്ട ഡല്‍ഹിയിലെ നിര്‍മ്മാണ്‍ ഭവന്‍ അണുവിമുക്തമാക്കും. കൂടാതെ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയും തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Tags:
Read more about:
EDITORS PICK