മരിച്ച പാചകക്കാരന് കോവിഡ്: മലയാളി താരങ്ങളടക്കം പരിശീലിക്കുന്ന ബെംഗളൂരു സായിയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Harsha May 20, 2020

ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച പാചകക്കാരന്‍ കോവിഡ് ബാധിതനാണെന്ന് പരിശോധനാ ഫലം വന്നതോടെ ബെംഗളൂരു സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി) കേന്ദ്രത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

ഇന്ത്യന്‍ ഹോക്കിതാരം പി.ആര്‍. ശ്രീജേഷ്, ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാന്‍ തുടങ്ങിയ താരങ്ങളടക്കം ഇവിടെ പരിശീലിക്കുന്നുണ്ട്. മരിച്ച പാചകക്കാരന്‍ ചൊവ്വാഴ്ച സായിയില്‍നടന്ന യോഗത്തിനെത്തിയിരുന്നു.

പരിശോധനകള്‍ക്ക് ശേഷമാണ് ഇദ്ദേഹത്തെ ക്യാമ്പസിലേക്ക് കടക്കാന്‍ അനുവദിച്ചിരുന്നത്. പിന്നീടാണ് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരിക്കുകയായിരുന്നു. അടുത്ത ദിവസമാണ് അദ്ദേഹത്തിന്റെ സാമ്പിള്‍ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്.

Tags:
Read more about:
RELATED POSTS
EDITORS PICK