പ്ര​വാ​സി മ​ല​യാ​ളി സൗ​ദി അ​റേ​ബ്യ​യി​ല്‍ ഉ​റു​മ്പു​ക​ടി​യേ​റ്റു മ​രി​ച്ചു

arya antony May 20, 2020

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി സൗ​ദി അ​റേ​ബ്യ​യി​ല്‍ ഉ​റു​മ്പു​ക​ടി​യേ​റ്റു മ​രി​ച്ചു. റി​യാ​ദ് ബ​ഗ്ല​ഫി​ല്‍ മി​ഠാ​യി ക​ട ന​ട​ത്തു​ന്ന കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി കോ​ഴി​ക്കോ​ട് സ്വ​ദേ​ശി പ​ള്ളി​യു​ടെ​ മ​ക​ത്തി​ല്‍ എം. ​നി​സാ​മു​ദ്ദീ​ന്‍ (45) ആ​ണ് വ​ലി​യ ക​റു​ത്ത ഉ​റു​മ്പിന്‍റെ ക​ടി​യേ​റ്റ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ നാ​ലു മ​ണി​യോ​ടെ റി​യാ​ദ് ഖു​റൈ​സ് റോ​ഡി​ലെ സു​ലൈ​മാ​ന്‍ അ​ല്‍​ഹ​ബീ​ബ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം. പു​ല​ര്‍​ച്ചെ ഫ്ളാ​റ്റി​ല്‍​നി​ന്നാ​ണ് നി​സാ​മു​ദ്ദീ​ന് ഉ​റു​ന്പ് ക​ടി​യേ​റ്റ​ത്. അ​ല​ര്‍​ജി​യു​ടെ പ്ര​ശ്നം കൂ​ടി​യു​ള്ള​തി​നാ​ല്‍ ഉ​റു​മ്പ് ക​ടി​യേ​റ്റ ഉ​ട​നെ ശ്വാ​സം​മു​ട്ടു​ണ്ടാ​വു​ക​യും കു​ഴ​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ ചി​കി​ത്സ ന​ട​ത്തു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി മ​ര​ണം സം​ഭ​വി​ച്ചു.

24 വ​ര്‍​ഷ​മാ​യി റി​യാ​ദി​ലു​ണ്ട്. മു​ഹ​മ്മ​ദ് കു​ഞ്ഞ് ഫാ​ത്തി​മാ കു​ഞ്ഞ് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: റ​സീ​ന. മ​ക്ക​ള്‍: റി​യാ​ദ് ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​യ മു​ഹ​മ്മ​ദ് അ​മീ​ന്‍, ആ​ദി​ല്‍ അ​ദ്നാ​ന്‍.

Read more about:
EDITORS PICK