കളിക്കളത്തില്‍ തിരിച്ചെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ:പരിശീലനം തുടങ്ങി

Harsha May 21, 2020

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ കളത്തില്‍ തിരികെയെത്തി. ചൊവ്വാഴ്ച യുവെന്റസിന്റെ പരിശീലന മൈതാനത്ത് താരം പരിശീലനത്തിന് ഇറങ്ങി.

ടൂറിനിലേക്ക് സ്വന്തം കാറിലെത്തിയ ക്രിസ്റ്റ്യാനോ മൂന്നുമണിക്കൂറോളം ഗ്രൗണ്ടിലുണ്ടായിരുന്നു. ടൂറിനിലെ വീട്ടില്‍ രണ്ടാഴ്ച ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമാണ് റൊണാള്‍ഡോ തിരികെയെത്തിയിരിക്കുന്നത്.

അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ലോക്ഡൗണ്‍ തുടങ്ങുന്നതിനു മുമ്പ് സ്വന്തം നാട്ടിലേക്ക് പോയശേഷം അദ്ദേഹത്തിന് തിരിച്ചെത്താനായിരുന്നില്ല. താരത്തിന് നടത്തിയ കോവിഡ് പരിശോധന നെഗറ്റീവായിരുന്നു.

Read more about:
EDITORS PICK