ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു

arya antony May 21, 2020

കേപ്ടൗണ്‍: കൊറോണ വൈറസ് ബാധിച്ച്‌ ദക്ഷിണാഫ്രിക്കയില്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് ശ്വസന പ്രശ്നങ്ങളുണ്ടായിരുന്നതായി ആരോഗ്യ മന്ത്രി ഡോ. സ്വെലി മഖൈസ് വ്യക്തമാക്കി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് ബാധിതരിലൊരാളായിരുന്നു ഈ കുഞ്ഞ്. കുഞ്ഞിന്‍റെ അമ്മ വൈറസ്ബാധിതയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനേയും പരിശോധിച്ചപ്പോള്‍ രോഗബാധ കണ്ടെത്തിയതായി ദക്ഷിണാഫ്രിക്കന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച മാത്രം ഈ കുഞ്ഞടക്കം 27 പേരാണ് ദക്ഷിണാഫ്രിക്കയില്‍ മരിച്ചത്. 339 പേര്‍ ഇതുവരെ മരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 18,003 ആണ്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ജനിച്ചയുടന്‍ കുഞ്ഞിന് വെന്‍റിലേറ്ററിന്‍റെ സഹായം നല്‍കിയിരുന്നുവെന്നും ഡോ. സ്വെലി മഖൈസ് പറഞ്ഞു. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് ദക്ഷിണാഫ്രിക്കയിലാണ്. ആഫ്രിക്കയില്‍ മരണനിരക്കില്‍ മുന്നില്‍ ഈജിപ്തും അള്‍ജീരിയയുമാണ്.

Read more about:
RELATED POSTS
EDITORS PICK