പൃഥ്വി ക്വാറന്റൈനിലായിരിക്കും, എങ്കിലും അവനിങ്ങെത്തിയാല്‍ മതിയെന്ന് അമ്മ മല്ലിക

Sruthi May 21, 2020

ജോര്‍ദാനില്‍ കുടുങ്ങിയ നടന്‍ പൃഥ്വിരാജ് നാളെ നാട്ടിലെത്തും. സന്തോഷം പങ്കുവെച്ച് അമ്മ മല്ലിക സുകുമാരന്‍ എത്തി. നാളെ മോനെത്തും. മടങ്ങി വരുന്ന കാര്യം തീരുമാനിച്ചപ്പോഴും ഫ്‌ളൈറ്റില്‍ കയറിയിട്ട് പറയാം അമ്മേ, ഇങ്ങനെയൊരു അവസ്ഥയല്ലേ, ഒന്നും പറയാന്‍ പറ്റില്ലെന്നാണ് അവനാദ്യം പറഞ്ഞത്.

പോയ കാര്യമെല്ലാം ഭംഗിയായി പൂര്‍ത്തിയാക്കി അവന്‍ എത്തുന്നതിന്റെ സന്തോഷത്തിലാണ് മല്ലിക സുകുമാരന്‍. അവിടെ കര്‍ഫ്യൂ ഇളവ് ചെയ്തതോടെ അവര്‍ക്ക് സിനിമയുടെ ഷൂട്ടിംഗ് തീര്‍ക്കാന്‍ പറ്റി, അതൊരു ഭാഗ്യമായി. അവിടെ കൂടുതല്‍ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതു കൊണ്ടായിരിക്കും ചിലപ്പോള്‍ അങ്ങനെയൊരു ഇളവ് സര്‍ക്കാര്‍ നല്‍കിയത്.

അതെന്തായാലും നന്നായി. ഷൂട്ടിംഗ് ഇടയ്ക്ക് വെച്ച് നിര്‍ത്തി വരേണ്ടി വരുമോ എന്ന ടെന്‍ഷനായിരുന്നു രാജുവിന്. അല്ലാതെ വരാനുള്ള ധൃതിയൊന്നുമില്ലായിരുന്നു. വര്‍ക്ക് തീര്‍ക്കാന്‍ പറ്റണേ, അമ്മ അതിനായി പ്രാര്‍ത്ഥിക്കണേ എന്നൊക്കെ വിളിക്കുമ്പോള്‍ പറയുമെന്നും മല്ലിക പറയുന്നു.

Read more about:
EDITORS PICK