ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് യുവതിയുടെ കുളിമുറി ദൃശ്യം പകര്‍ത്തി:യുവാക്കള്‍ അറസ്റ്റില്‍

Harsha May 21, 2020

കോവിഡ് ക്വാറന്റൈൻ സെന്ററിൽ നിന്ന് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാ​ഗർ ജില്ലയിലാണ് സംഭവം.

22 കാരിയുടെ ദൃശ്യങ്ങൾ പകർത്തിയ ശേഷം വീഡിയോ സമൂഹമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിൽ 20കാരനായ പ്രതിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച ക്വാറന്റൈൻ സെന്ററിന് പുറത്തെ താത്കാലിക കുളിമുറിയിൽ കുളിക്കുന്നതിനിടെയാണ് ഇവർ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്.

Read more about:
EDITORS PICK