മോഹന്‍ലാല്‍ @60: ലൈവിലെത്തിയ മോഹന്‍ലാലിനെ കണ്ട് ഞെട്ടി ആരാധകര്‍, പ്രായം പ്രശ്‌നമല്ലെന്ന് ലാലേട്ടന്‍

Sruthi May 21, 2020

മോഹന്‍ലാലിന് ഇന്ന് അറുപതാം പിറന്നാള്‍ ആണ്. ലാലേട്ടനെ കാണാന്‍ ആഗ്രഹിച്ചവര്‍ക്കിടയില്‍ ലൈവിലെത്തി ലാലേട്ടന്‍. ന്യൂസ് ചാനലില്‍ ലൈവിലാണ് ലാലേട്ടന്‍ എത്തിയത്. പ്രതീക്ഷിക്കാത്ത രൂപമാറ്റവുമായാണ് ലാലേട്ടന്‍ എത്തിയത്. ഫോട്ടോവില്‍ കണ്ടപോലെ താടിയൊക്കെ നീട്ടി ഒരു പുലിമുരുകന്‍ സ്റ്റൈന്‍. അറുപതായാലും എഴുപതായാലും മോഹന്‍ലാല്‍ എന്നും നമ്മടെ ആ പഴയ ലാലേട്ടന്‍ തന്നെ.

ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ലാലേട്ടന്‍ നന്ദിയറിയിച്ചു. ചെന്നൈയില്‍ ഭാര്യയ്‌ക്കൊപ്പമാണ് ലലേട്ടന്‍ ഇപ്പോള്‍ ഉള്ളത്. ഷഷ്ടിപൂര്‍ത്തിയാഘോഷിച്ചക്കാന്‍ വേണ്ടപ്പെട്ടവര്‍ അരികില്‍ ഇപ്പോള്‍ ഇല്ല. സ്‌നേഹം എന്നും ഉണ്ടാകട്ടെയെന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.

എല്ലാവരെയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു. ആരോഗ്യമുള്ള ഇടത്തോളം കാലം സിനിമയിലുണ്ടാകും. പ്രായം ഒരു പ്രശ്‌നമല്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നു. അമ്മയോടൊപ്പമാണ് എന്നും പിറന്നാള്‍ ആഘോഷിക്കാന്‍ ഇഷ്ടമെന്ന് മോഹന്‍ലാല്‍ പറയുന്നു. ഇത്തവണ വീഡിയോ കോളിലൂടെയാണ് അമ്മയെ കണ്ടതെന്നും മോഹന്‍ലാല്‍ പറയുന്നു.

Read more about:
EDITORS PICK