മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്റെ വക ധാരാവിയിലും അന്ധേരിയിലും പിപിഇ കിറ്റുകള്‍

Sruthi May 21, 2020

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനും. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്രയിലെ ചേരി പ്രദേശങ്ങളായ ധാരാവിയിലും അന്ധേരിയിലുമാണ് പിപിഇ കിറ്റുകള്‍ നല്‍കിയത്.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേശവ് ട്രസ്റ്റിന്റെയും നിര്‍മ്മയ് ഫൗണ്ടേഷന്റെയും സന്നദ്ധപ്രവര്‍ത്താകരുമായി സഹകരിച്ചാണ് മോഹന്‍ലാല്‍ സ്ഥാപിച്ച വിശ്വശാന്തി ഫൗണ്ടേഷന്‍ മഹാരാഷ്ട്രയില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയിലുള്ള ആശുപത്രികളിലാണ് കിറ്റുകള്‍ വിതരണം ചെയ്തത്. ഇത് കൂടാതെ ധാരാവിയിലെ ലോകമാന്യ തിലക് ആശുപത്രി, താനെയിലെ ഛത്രപതി ശിവജി മഹാരാജ് ആശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കിറ്റുകള്‍ ലഭ്യമാകും.

അന്ധേരിയിലെയും ധാരാവിയിലെയും രോഗബാധിത മേഖലകളിലെ വീടുകളില്‍ സേവനമെത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും കിറ്റുകള്‍ ലഭ്യമാകും. പ്രദേശത്തെ സ്വകാര്യ നേഴ്സിങ് ഹോമുകള്‍ക്കും അവിടുത്തെ ജീവനക്കാര്‍ക്കും ഇവലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:
Read more about:
EDITORS PICK