ജെസിയും കാര്‍ത്തിക്കും: ലോക്ഡൗണില്‍ പ്രേക്ഷകരെ സ്‌നേഹം കൊണ്ട് മുറിവേല്‍പ്പിക്കാന്‍ വീണ്ടും, വീഡിയോ പൊളിച്ചു

Sruthi May 21, 2020

തെന്നിന്ത്യന്‍ സിനിമയെ ഇളക്കി മറിച്ച സിനിമയായിരുന്നു വിനൈത്താണ്ടി വരുവായ. ജെസിയും കാര്‍ത്തിക്കും ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ വിങ്ങലായും പ്രണയമായും നിലനില്‍ക്കുന്നു. ഗൗതം വാസുദേവ മേനോന്റെ മാജിക് സിനിമ എന്നാണ് വിശേഷണം. ഇവിടെ ജെസിയും കാര്‍ത്തിക്കും വീണ്ടും എത്തിയിരിക്കുകയാണ്.

ലോക്ഡൗണ്‍ വീഡിയോ ആണ് എത്തിയിരിക്കുന്നത്. കാര്‍ത്തിക് ഡയല്‍ സെയ്ത യെന്‍ എന്ന ഷോര്‍ട് ഫിലിമാണ് പുറത്തിറങ്ങിയിരിക്കുന്നത്. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം ജെസിയെയും കാര്‍ത്തിക്കിനെയും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.

പ്രണയ ജോഡികള്‍ക്ക് ഇന്നും ജെസിയും കാര്‍ത്തിക്കും വിങ്ങലാണ്. ഒന്നിക്കാന്‍ കഴിയാതെ പോയ പ്രണയം. ന്യൂയോര്‍ക്കിലെയും കേരളത്തിലംയും കൊവിഡ് പ്രശ്‌നങ്ങളെക്കുറിച്ചും ഇവര്‍ സംസാരിക്കുന്നുണ്ട്.

Tags: ,
Read more about:
EDITORS PICK