കളിക്കളത്തിലെ ഹീറോയിസമല്ല,ഇത് ബാല്‍ക്കണിയിലെ ഹീറോയിസം: ഉംപുണില്‍ വീണ മാവിനെ താങ്ങി ദാദ

Harsha May 22, 2020

ഉംപുണ്‍ ചുഴലിക്കാറ്റില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വീടിനും നാശനഷ്ടം. വീടിനു മുന്നിലെ ഒരു മാവ് കാറ്റടിച്ച് രണ്ടാം നിലയിലേക്ക് ചാഞ്ഞ് വീഴുകയായിരുന്നു. പിന്നീട് ഈ മരം നേരയാക്കുന്ന ചിത്രം ഗാംഗുലി തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.

ഉംപുണ്‍ ചുഴലിക്കാില്‍ 12 മരണമാണ് പശ്ചിമബംഗാളില്‍ റിപ്പോര്‍ട്ട് ചെയ്തത്.വീടുകള്‍, കെട്ടിടങ്ങള്‍, മരങ്ങള്‍, വൈദ്യുത പോസ്റ്റുകള്‍ എന്നിവ തകര്‍ന്നു.കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തില്‍ മുങ്ങി.

ലോക്ക്‌ ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ രണ്ട് മാസമായി യാത്രാ വിമാനങ്ങളൊന്നും ഇല്ല. ചരക്ക് വിമാനങ്ങളും ആളുകളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങളും മാത്രമാണ് വിമാനത്താവളത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്.

Read more about:
EDITORS PICK