ജീവിക്കണ്ടേ: തെരുവിൽ പഴം വിറ്റ് ബോളിവുഡ് നടൻ

Harsha May 22, 2020

രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ജീവിതം വഴിമുട്ടിയവര്‍ നിരവധി പേരാണ്.സിനിമാരംഗത്തെയും ഇത് പ്രതികൂലമായി ബാധിച്ചു.ദിവസ വേതനക്കാരെ പ്രതിസന്ധി കാര്യമായി ബാധിച്ചു.

ഇപ്പോഴിതാ പഴങ്ങള്‍ വിറ്റ് ജീവിതം കരയ്ക്കടുപ്പിക്കാന്‍ നോക്കുകയാണ് ബോളിവുഡ് നടന്‍ സൊളാങ്കി ദിവാകര്‍.
ന്യൂഡല്‍ഹിയിലെ തെരുവില്‍ പഴങ്ങള്‍ വിറ്റാണ് അദ്ദേഹം ജീവിതം തള്ളിനീക്കുന്നത്. വീട്ടുവാടകയ്ക്കും കുടുംബം പോറ്റാനും മറ്റു മാര്‍ഗങ്ങളില്ലാതായതോടെയാണ് താന്‍ പഴവില്പനയ്ക്കിറങ്ങിയതെന്ന് നടന്‍ എ എന്‍ ഐയോടു പറഞ്ഞു.

സോളങ്കി അഭിനയിച്ച ചിത്രത്തിലെ ഒരു രംഗം

അന്തരിച്ച ഋഷി കപൂര്‍ അഭിനയിക്കുന്ന പുതിയ ഒരു സിനിമയില്‍ നടന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പെട്ടെന്നുളള വിയോഗവും ലോക്ഡൗണ്‍ മൂലം സിനിമാഷൂട്ടിങ് നിര്‍ത്തിവെച്ചതും അവസരങ്ങള്‍ നഷ്ടമാകാന്‍ കാരണമായി.ഹവാ, ഹല്‍കാ, തിത്ലി, ഡ്രീം ഗേള്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്

Read more about:
EDITORS PICK