ആലിപ്പഴം കൈയ്യിലെടുത്തപ്പോള്‍ കൊറോണ ആകൃതി, അത്ഭുത പ്രതിഭാസം

സ്വന്തം ലേഖകന്‍ May 22, 2020

ഐസ് ക്യൂബുകള്‍ മഴയായി പെയ്യുന്ന പ്രതിഭാസമാണ് ആലിപ്പഴം. അപൂര്‍വ്വമായിട്ടേ ആലിപ്പഴം പൊഴിയുന്നത് കാണാറുള്ളൂ. മെക്‌സിക്കോയിലെ മോന്‍ഡെമോറെലോസ് നഗരത്തില്‍ മറ്റൊരു പ്രതിഭാസം കണ്ടു. ആലിപ്പഴം പൊഴിഞ്ഞപ്പോള്‍ കൈയ്യിലെടുത്തു നോക്കിയപ്പോഴാണ് ഞെട്ടിയത്.

കൊറോണ ആകൃതിയില്‍ ആലിപ്പഴം. ലോകത്തെല്ലായിടത്തും കൊറോണ എന്ന മഹാമാരി വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. അതിനിടെയാണ് ആലിപ്പഴം കൊറോണ ആകൃതിയില്‍ കണ്ടത്.

ഗോളാകൃതിയില്‍ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസ് കണികള്‍ക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതേ രൂപത്തിലാണ് മെക്‌സിക്കോയില്‍ ആലിപ്പഴം പൊഴിഞ്ഞത്.

Tags: ,
Read more about:
EDITORS PICK