കുവൈത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്നു, 955 പേര്‍ക്ക് കൊവിഡ്, ഒമ്പത് മരണം

സ്വന്തം ലേഖകന്‍ May 22, 2020

കുവൈത്തില്‍ 955 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 319 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ രാജ്യത്ത് 19,564 കൊറോണ കേസുകള്‍. ഒമ്പത് മരണമാണ് വീണ്ടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതോടെ മരണം 138 ആയി. വെള്ളിയാഴ്ച 310 പേര്‍ ഉള്‍പ്പെടെ 5515 പേര്‍ രോഗമുക്തി നേടി. ബാക്കി 13,911 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 180 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

264,959 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഫര്‍വാനിയ ഗവര്‍ണറേറ്റ് 332, ഹവല്ലി ഗവര്‍ണറേറ്റ് 197, അഹ്മദി ഗവര്‍ണറേറ്റ് 188, ജഹ്‌റ ഗവര്‍ണറേറ്റ് 112, കാപിറ്റല്‍ ഗവര്‍ണറേറ്റ് 126 എന്നിങ്ങനെയാണ് പുതിയ കേസുകള്‍.

Read more about:
EDITORS PICK