അടിവസ്ത്രങ്ങള്‍ക്ക് മുകളില്‍ സുതാര്യ പിപിഇ കിറ്റ് ധരിച്ച് നഴ്സ്

arya antony May 22, 2020

അടിവസ്ത്രങ്ങള്‍ക്ക് മുകളില്‍ സുതാര്യ പിപിഇ കിറ്റ് ധരിച്ച നഴ്സ്. റഷ്യയിലെ തുല ആശുപത്രിയിലാണ് സംഭവം. സുതാര്യ പിപിഇ കിറ്റുകള്‍ ധരിച്ച നഴ്സിന്‍റെ ചിത്രം വളരെ വേ​ഗമാണ് സമൂഹ മാധ്യമങ്ങളില്‍ പടര്‍ന്നത്. എന്നാല്‍, ‘യൂണിഫോം കോഡുകള്‍’ ലംഘിച്ചതിന് നഴ്സിനെതിരെ നടപടിയെടുക്കാനാണ് തുല ആശുപത്രി അധികൃതരുടെ നീക്കം.

കൊറോണ വാര്‍ഡിലെ രോഗികള്‍ക്കിടയില്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിച്ച്‌ സേവനമനുഷ്ഠിച്ച നഴ്സിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. എന്നാല്‍, കൊറോണ രോഗികളെ ശുശ്രൂഷിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളും ശരിയായ പിപിഇ കിറ്റുകളും ഈ നഴ്സിന് നല്‍കിയിട്ടില്ല എന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.

Read more about:
EDITORS PICK