നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ദിലീപിന് കൈമാറി

സ്വന്തം ലേഖകന്‍ May 22, 2020

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ കൊടുത്ത ഹര്‍ജി പരിഗണിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് ദിലീപിന് കൈമാറി.

സാങ്കേതിക വിദഗ്ധരുടെ പരിശോധനാ റിപ്പോര്‍ട്ടാണ് വിചാരണ കോടതി ദിലീപിന് കൈമാറിയത്. നടിയെ അക്രമിച്ച കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങളുടെ ആധികാരിക ഉറപ്പാക്കണം എന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഇതിന് അനുമതി നല്‍കിയതോടൊപ്പം കോടതി വിചാരണ നടപടികള്‍ തുടരുകയായിരുന്നു.

ദ്യശ്യങ്ങള്‍ സാങ്കേതിക വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കാം എന്നായിരുന്നു ദിലീപിന്റെ ആവശ്യം. തുടര്‍ന്ന് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ദിലീപ് വീണ്ടും കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് വിശദമായ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ദിലീപിന് കോടതി കൈമാറുകയും ചെയ്തു.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ അവധികള്‍ക്ക് ശേഷം ഈ മാസം 27ന് കേസ് വീണ്ടും പരിഗണിക്കും.

Read more about:
EDITORS PICK