ഇന്ത്യാ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പര ഓഗസ്റ്റില്‍

Sruthi May 22, 2020

ഇന്ത്യാ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പര ഓഗസ്റ്റില്‍ നടത്താനൊരുങ്ങി ബിസിസിഐ. മൂന്ന് ട്വന്റി-20 പരമ്പരകള്‍ നടത്താനാണ് ബിസിസിഐയുടെ ആലോചന. ഇതിനായി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിന് മുമ്പായി ഐപിഎല്‍ നടത്താന്‍ ഇന്ത്യയ്ക്ക് അവസരം ഒരുക്കാന്‍ തയ്യാറാണെന്നും ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് ഓസ്ട്രേലിയയുമായുള്ള പരമ്പര നടത്താനും ഇന്ത്യ ഉദ്ദേശിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനമാണ് ഓസ്ട്രേലിയ ഇന്ത്യയില്‍ പര്യടനത്തിന് എത്തുക.

എന്നാല്‍ കൊറോണാ വൈറസിന്റെ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ മാറ്റേണ്ടി വരുമെന്നും ബിസിസിഐ അറിയിച്ചു. ഇംഗ്ലണ്ട് അടച്ചിട്ട സ്റ്റേഡിയത്തില്‍ മല്‍സരം നടത്തുന്ന രീതി തുടരുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ബിസിസിഐ വ്യക്തമാക്കി.

Tags:
Read more about:
RELATED POSTS
EDITORS PICK