രണ്ടാം വിവാഹം കഴിച്ചതിന് അച്ഛനെ മക്കള്‍ കഴുത്തറുത്ത് കൊന്നു

Harsha May 22, 2020

രണ്ടാം വിവാഹം കഴിച്ചതിന് മക്കള്‍ ചേര്‍ന്നു അച്ഛനെ കഴുത്തറത്തു കൊന്നു.ചെന്നൈ അരിയാലൂര്‍ പെരിയതിരുക്കോലം സ്വദേശിയും വൈദ്യുതി വകുപ്പ് ജീവനക്കാരനുമായ കനകസഭ (52) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ കനകസഭയുടെ മക്കളായ ആനന്ദ് (22), വിനോദ് (23) എന്നിവര്‍ അറസ്റ്റിലായി.

അതേസമയം, അച്ഛന്‍ മരിച്ചാല്‍ ആശ്രിത നിയമനം ലഭിക്കാന്‍ വേണ്ടിയാണു മക്കള്‍ കനകസഭയെ കൊലപ്പെടുത്തിയതെന്നു രണ്ടാം ഭാര്യയായ സംഗീതയുടെ ആരോപണം.

കനകസഭയും ആദ്യ ഭാര്യയും 12 വര്‍ഷം മുന്‍പാണു പിരിഞ്ഞത്. 8 വര്‍ഷമായി കുടുംബ കോടതിയില്‍ വിവാഹ മോചനക്കേസ് നടക്കുകയാണ്. ഇതിനിടെ, കനകസഭ സംഗീതയ്‌ക്കൊപ്പം ജീവിക്കാന്‍ തുടങ്ങി. മക്കള്‍ ആദ്യ ഭാര്യയ്‌ക്കൊപ്പമായിരുന്നു. കഴിഞ്ഞ ദിവസം കാണാനെത്തിയപ്പോള്‍ ഇയാള്‍ മക്കളോട് മോശമായി പെരുമാറിയതായി നാട്ടുകാര്‍ പറഞ്ഞു.

Read more about:
EDITORS PICK