മണിക്കൂറുകളോളം കാത്ത് നിന്നിട്ടും ആംബുലന്‍സ് കിട്ടിയില്ല:കൊവിഡ് രോഗി ആശുപത്രിയിലെത്തിയത് 2 കിലോമീറ്റര്‍ നടന്ന്(വീഡിയോ)

Harsha May 22, 2020

മഹാരാഷ്ട്രയില്‍ ആംബുലന്‍സ് ഇല്ലാത്തതിനാല്‍ കൊവിഡ് രോഗി ആശുപത്രിയിലെത്തിയത് 2 കിലോമീറ്റര്‍ നടന്ന്.ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ഡോംബിവിലിയിലാണ് സംഭവം.

രോഗി ശാസ്ത്രി നഗര്‍ സിവിക് ആശുപത്രിയിലേക്ക് നടന്നു പോകുന്ന ദൃശ്യങ്ങളും ഇതിനോടകം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു കഴിഞ്ഞു.ആംബുലന്‍സിനു വേണ്ടി നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യം നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

രോഗബാധിതനായ യുവാവ് സാമൂഹ്യ പ്രവര്‍ത്തകനായ ബാല മാത്രെ എന്നയാളെ ഈ വിവരമറിയിക്കുകയായിരുന്നു. ഇതോടെ, ബാല മാത്രെ ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ യുവാവിന് ചുറ്റും വലയം തീര്‍ത്ത് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

26കാരനായ യുവാവിന്റെ ബന്ധു മെയ് 16ന് രോഗം ബാധിച്ചു മരിച്ചിരുന്നു. മരണാനന്തര ചടങ്ങില്‍ ഉള്‍പ്പെടെ പങ്കെടുത്ത യുവാവിന്റെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തുകയായിരുന്നു.

Read more about:
EDITORS PICK