ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവു വരുത്തി . ഇതോടെ റിപ്പോ നിരക്ക് നാലു ശതമാനമായി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് പണ ലഭ്യത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ജൂണിലായിരുന്നു പണവായ്പ നയയോഗം നടക്കേണ്ടിയിരുന്നത്. എന്നാല്‍ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

റിവേഴ്സ് റീപോ നിരക്ക് 3.75ശതമാനത്തില്‍നിന്ന് 3.35 ശതമാനമാക്കിയും കുറച്ചു. വായ്പ മൊറോട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി. എട്ടുലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും ആര്‍ബിഐ പ്രഖ്യാപിച്ചു. നിരക്ക് കുറയ്ക്കുന്നത് വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയതായി ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. 2020-21ലെ വളര്‍ച്ച നെഗറ്റീവിലെത്തും. കയറ്റുമതി 30 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് ഉള്ളത്. ആഗോള സമ്ബദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ഈ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് റിസർവ്വ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ് പറഞ്ഞു. വായ്പ മോറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി. ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്നും പ്രതിബന്ധങ്ങളെ നേരിടാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും ശക്തി കാന്ത ദാസ് പറഞ്ഞു. ആ ശേഷിയിൽ വിശ്വാസം അർപ്പിക്കണമെന്നും ശക്തി കാന്ത ദാസ് പറഞ്ഞു. പണലഭ്യത ഉറപ്പുവരുത്താനും നടപടി ഉണ്ടാകും.