റാണ ദഗുപതിയുടെ വിവാഹനിശ്ചയ ഫോട്ടോയില്‍ സമന്തയും നാഗ ചൈതന്യയും, ഫോട്ടോകള്‍ വൈറല്‍

സ്വന്തം ലേഖകന്‍ May 22, 2020

നടന്‍ റാണ ദഗുപതിയുടെ വിവാഹനിശ്ചയ ഫോട്ടോയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ലോക്ഡൗണില്‍ ആഘോഷങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും അടുത്ത സുഹൃത്തും നടനുമായ നാഗചൈതന്യയും നടി സമന്തയും എത്തിയിരുന്നു. ഇരുവരും നില്‍ക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

മഞ്ഞ ചുരിദാറണിഞ്ഞ് നാഗ ചൈതന്യയോടൊപ്പം എത്തിയ സമന്ത കൂടുതല്‍ സുന്ദരി ആയിരിക്കുന്നു. പട്ടുസാരിയും നാടന്‍ മുണ്ടും ഷര്‍ട്ടുമായിരുന്നു വധു-വരന്മാരുടെ വേഷം. ഇന്നലെയാണ് ചടങ്ങ് നടന്നത്. റാണയുടെയും മിഹീഖയുടെയും അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു ചടങ്ങില്‍.

ഭര്‍ത്താവ് ഹാന്റ്‌സം ലുക്കിലാണെന്ന് പറഞ്ഞു കൊണ്ട് സമന്ത ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട. ഹൈദരാബാദിലെ റാണയുടെ മുത്തച്ഛന്‍ രാമനായിഡുവിന്റെ ഫിലിം സ്റ്റുഡിയോയില്‍ വെച്ചാണ് ചടങ്ങ് നടന്നത്.

Read more about:
EDITORS PICK