എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു, പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രം മാ​റ്റണമെന്ന അ​പേ​ക്ഷയുമായി പ​തി​നാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍

arya antony May 22, 2020

തി​രു​വ​ന​ന്ത​പു​രം: ഇനി നടക്കാനിരിക്കുന്ന എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രം മാ​റ്റാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി പ​തി​നാ​യി​ര​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍. അപേക്ഷിച്ച വിദ്യാര്‍ഥികള്‍ ഉ​ട​ന്‍ പു​തി​യ കേ​ന്ദ്രം അ​നു​വ​ദി​ക്കുമെന്ന് റിപ്പോര്‍ട്ട്. ലോ​ക്ക്ഡൗ​ണ്‍ മൂ​ലം വി​വി​ധ ജി​ല്ല​ക​ളി​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് അപേക്ഷകര്‍. മേ​യ് 26-30 വ​രെ​യാ​ണ് പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ക. മേ​യ് 23ന് ​പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളു​ടെ ലി​സ്റ്റ് വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ധ​രി​ക്കാ​നു​ള്ള മാ​സ്കു​ക​ള്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് മു​മ്പ് വീ​ട്ടി​ലെ​ത്തി​ക്കും.

അ​പേ​ക്ഷി​ക്കു​ന്ന പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ക്കാ​നാ​യി​ല്ലെ​ങ്കി​ല്‍ ജി​ല്ല​യി​ലെ മ​റ്റൊ​രു കേ​ന്ദ്രം ല​ഭി​ക്കും. ഗള്‍ഫിലും എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ്ടു പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാൽ നിയന്ത്രിത മേഖലയിലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ പ​രീ​ക്ഷ ന​ട​ത്തി​പ്പ് സം​ബ​ന്ധി​ച്ച്‌ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച്‌ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍ തീ​രു​മാ​നം ഉ​ണ്ടാ​യേ​ക്കും എ​ന്നാ​ണ് സൂ​ച​ന.

Read more about:
RELATED POSTS
EDITORS PICK