നാവിലെ പുണ്ണ് മാറ്റാന്‍ ചില പൊടിക്കൈകള്‍ വീട്ടില്‍നിന്നുതന്നെ

സ്വന്തം ലേഖകന്‍ May 22, 2020

നാവിലെ പുണ്ണ് എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒന്നാണ്. ഇത് വന്നാല്‍ രുചിയുള്ള ഭക്ഷണം പോലും കഴിക്കാന്‍ ബുദ്ധിമുട്ടാണ്. ചികിത്സിച്ച് മാറ്റാന്‍ മാത്രമുള്ള രോഗമൊന്നുമല്ല. വീട്ടിനുള്ളില്‍ നിന്നു തന്നെ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം.

ഉപ്പാണ് ഇതില്‍ ഒരു പൊടിക്കൈ. ചെറു ചുടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കവിള്‍ കൊള്ളുന്നതോടെ വളരെ വേഗത്തില്‍ തന്നെ നാവിലെ പുണ്ണ് ഇല്ലാതാക്കാന്‍ സഹായിക്കും.

ഐസ് ക്യൂബുകളും നാവില്‍ പുണ്ണ് ചെറുക്കുന്നതിന് നല്ലതാണ്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കാരണം ശരീര താപനില വര്‍ധിക്കുന്നതിനാല്‍ ചിലപ്പോള്‍ നാലില്‍ പുണ്ണ് വരാറുണ്ട്. ഇത്തരം സഹചര്യത്തില്‍ നാവ് തണുപ്പിക്കുന്നതിനായി ഐസ് ക്യൂബുകള്‍ ഉപയോഗിക്കാം.

സൗന്ദര്യ സംരക്ഷണത്തിനായി നാം നിരന്തരമായി ഉപയോഗിക്കുന്ന ഒന്നാണ് ബേക്കിങ് സോഡ. ബേക്കിങ് സോഡ വെള്ളത്തില്‍ ചാലിച്ച് കവിള്‍ കൊള്ളുന്നതിലൂടെ നാവിലെ പുണ്ണിന് പരിഹാരം കാണാന്‍ സാധിക്കും.

നവിലെ പുണ്ണ് അകറ്റാനുള്ള മറ്റൊരു മാര്‍ഗമാണ് ശുദ്ധമായ മഞ്ഞള്‍ പൊടിയും തേനും. തേനില്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് നാവില്‍ പുണ്ണുള്ള ഭാഗത്ത് തേച്ച് പിടിപ്പിക്കുക. മഞ്ഞള്‍ അണുബാധ ഒഴിവാക്കുമ്പോള്‍ തേന്‍ മുറിവുണക്കാന്‍ സഹായിക്കും.

Read more about:
RELATED POSTS
EDITORS PICK