ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ 9 കുടിയേറ്റത്തൊഴിലാളികള്‍ കിണറ്റില്‍ മരിച്ചനിലയില്‍,ദുരൂഹത(വീഡിയോ )

Harsha May 23, 2020

തെലങ്കാനയില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ അടക്കം ഒന്‍പതു പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മരിച്ചവരെല്ലാം കുടിയേറ്റ തൊഴിലാളികളാണ്.

തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്‌സൂദ് അലാം, ഭാര്യ നിഷ, മക്കള്‍ അടക്കം ഒരു കുടുംബത്തിലെ ആറുപേരും മറ്റ് തൊഴിലാളികളായ ശ്രീറാം, ശ്യാം, ഷക്കീല്‍ അഹമ്മദ് എന്നിവരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ലോക്ക് ഡൗണിലെ സാമ്പത്തിക പ്രതിസന്ധി ആത്മഹത്യയിലേക്ക് നയിച്ചതാകാം എന്ന സംശയമുണ്ടെങ്കിലും മറ്റ്‌തൊഴിലാളികളും മരണപ്പെട്ടതിനാല്‍ ദുരൂഹതയേറുകയാണ്.കമ്പനിയുടമയ്‌ക്കെതിരെയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Read more about:
RELATED POSTS
EDITORS PICK