ഞാന്‍ മരിച്ചിട്ടില്ല:വ്യാജ വാര്‍ത്ത തള്ളി നടി മുംതാസ്‌

Harsha May 23, 2020

താന്‍ മരിച്ചെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്കെതിരെ മുന്‍കാല ബോളിവുഡ് നടി മുംതാസ്.
പല വാര്‍ത്തകളും അവഗണിച്ചെങ്കിലും അത് തന്നെയും കുടുംബത്തെയും വേദനിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു. വാര്‍ത്തകള്‍ക്കെതിരെ ഒരു വീഡിയോയാണ് മുംതാസ് പങ്കുവെച്ചിരിക്കുന്നത്.

‘എന്റെ എല്ലാ ആരാധകരോടുമായി പറുന്നു, നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഞാന്‍ മരിച്ചിട്ടില്ല, ഇതാ ഞാന്‍ ജീവിച്ചിരിപ്പുണ്ട്. അവരു പറയുന്ന പോലെ എനിക്ക് അത്ര പ്രായവുമായിട്ടില്ല, ഇപ്പോഴും ഞാന്‍ നന്നായിരിക്കുകയല്ലേ?’ അവര്‍ വീഡിയോയില്‍ പറയുന്നു.

ഇങ്ങനെയുള്ള തമാശകളും അപവാദപ്രചരണങ്ങളും കേള്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നും. താന്‍ ഇപ്പോഴും ആരോഗ്യത്തോടെയാണുള്ളതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Tags: ,
Read more about:
EDITORS PICK