കാഡിലയിലെ 3 ജീവനക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചു: സ്ഥാപനത്തിലെ 26 പേര്‍ക്ക് രോഗബാധ

Harsha May 23, 2020

കാഡില ഫാര്‍മ കമ്പനിയുടെ മൂന്ന് ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ചു. കമ്പനിയില്‍ കോവിഡ് ബാധിച്ച 26 ജീവനക്കാരില്‍ മൂന്നുപേരാണ് മരിച്ചത്.

പാക്കേജിങ് ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന രണ്ടുപേര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് കോവിഡിനെ തുടര്‍ന്നുളള ചികിത്സയ്ക്കിടെ മരണം സംഭവിച്ചത്. മരിച്ചവരില്‍ 59 വയസ്സുളള ഒരാള്‍ക്ക് പ്രമേഹം ഉള്‍പ്പെടെ മറ്റു രോഗകള്‍ അലട്ടിയിരുന്നു.

മെയ് മാസത്തിന്റെ തുടക്കത്തിലാണ് കമ്പനിയിലെ 26 ജീവനക്കാര്‍ക്ക് കോവിഡ് കണ്ടെത്തിയത്. കമ്പനി പ്രവര്‍ത്തനം വീണ്ടും തുടങ്ങാനിരിക്കേയാണ് ദുഃഖ വാര്‍ത്ത പുറത്തുവന്നതെന്ന് കമ്പനിയുടെ വിശദീകരണകുറിപ്പില്‍ പറയുന്നു

Read more about:
EDITORS PICK