ദളിത് വിരുദ്ധ പരാമര്‍ശം:ഡിഎംകെ നേതാവ് ആർ എസ് ഭാരതി അറസ്റ്റിൽ, ദയാനിധി മാരനും അറസ്റ്റിലായേക്കും

Harsha May 23, 2020

രാജ്യസഭ എംപിയും ഡിഎംകെ സംഘടനാ സെക്രട്ടറിയുമായ ആര്‍ എസ് ഭാരതിയെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു.
ദളിത് വിഭാഗത്തിന് എതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് നടപടി.

ദളിത് വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ ലോക്‌സഭാ എം പി ദയാനിധി മാരന് എതിരെയും കേസ് എടുത്തിട്ടുണ്ട്. ദയാനിധിയേയും അറസ്റ്റ് ചെയ്‌തേക്കും.

മദ്രാസ് ഹൈക്കോടതിയില്‍ ഉള്‍പ്പടെ ദളിത് വിഭാഗത്തില്‍ നിന്നുള്ള ധാരാളം ഹൈക്കോടതി ജഡ്ജിമാരുണ്ടെന്നും, ഇതെല്ലാം ദ്രാവിഡ പ്രസ്ഥാനത്തിന്റെയും കരുണാനിധിയുടെയും ഭിക്ഷയാണ് എന്നുമുള്ള പരാമര്‍ശമാണ് വിവാദമായത്.

Read more about:
EDITORS PICK