വിദ്യാർത്ഥിനിയെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ചു : കോഴിക്കോട് അധ്യാപിക അറസ്റ്റിൽ

arya antony May 23, 2020

കോഴിക്കോട്: കോഴിക്കോട് അധ്യാപിക പോക്സോ കേസില്‍ അറസ്റ്റിലായി. താ​മ​ര​ശേ​രി വെ​ഴു​പ്പൂ​ര്‍ അമ്പ​ല​ക്കു​ന്ന് ലീ​ലാ​മ​ണി(35)​യാണ് പിടിയിലായത്. അ​യ​ല്‍​വാ​സി​യാ​യ പന്ത്രണ്ട് വയസുകാരിയെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ചു പ്ര​ലോ​ഭി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാണ് അറസ്റ്റ്. വി​ദ്യാ​ര്‍​ഥി​നി വീ​ടി​ന​ടു​ത്തു​ള്ള ഗ്രൗ​ണ്ടി​ല്‍ സൈ​ക്കി​ള്‍ പ​രി​ശീ​ല​നം ന​ട​ത്തു​മ്പോ​ള്‍ അധ്യാപിക മൊ​ബൈ​ലി​ലെ അ​ശ്ലീ​ല ചി​ത്രം കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. വിദ്യാർത്ഥിനി ഇക്കാര്യം വീട്ടിൽ വന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു.

സംഭവത്തിന്റെ ​ഗൗരവം മനസ്സിലാക്കിയ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈ​ല്‍​ഡ് ലൈ​ൻ പ്രവർത്തകർ പ​രാ​തി താ​മ​ര​ശേ​രി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പോ​ക്‌​സോ പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്ത അധ്യാപികയെ കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. ഏപ്രില്‍ 16-നാണ് കേ​സി​നാസ്പദമായ സം​ഭ​വം. സംഭംവം നടന്ന് ഒരു മാസത്തിന് ശേഷമാണ് അറസ്റ്റ്.

Read more about:
RELATED POSTS
EDITORS PICK