2600 ശ്രമിക് ട്രെയിനുകൾ 10 ദിവസത്തിനുള്ളിൽ ഓടിക്കാൻ റെയിൽവേ

arya antony May 23, 2020

ന്യൂഡൽഹി: അടുത്ത 10 ദിവസത്തിനുള്ളിൽ രാജ്യത്തുടനീളം 2600 ശ്രമിക് ട്രെയിനുകൾ കൂടി ഓടിക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെങ്ങുമായി കുടുങ്ങിക്കിടക്കുന്ന 36 ലക്ഷം യാത്രക്കാർക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. സംസ്ഥാന ഭരണകൂടങ്ങളുടെ ആവശ്യപ്രകാരമായിരിക്കും ഇത്.


ലോക്ഡൗൺ മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയ അതിഥി തൊഴിലാളികൾ, തീർഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർഥികൾ തുടങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായി ഈ മാസം ഒന്ന് മുതലാണ് ശ്രമിക് സ്പെഷൽ ട്രെയിൻ സേവനം ഇന്ത്യൻ റെയിൽവേ ആരംഭിച്ചത്. ജൂ​ണ്‍ ഒ​ന്നു​മു​ത​ല്‍ 200 എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ള്‍ ഓ​ടി​ക്കു​മെ​ന്നും ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​താ​യും റെ​യി​ല്‍​വേ ചെ​യ​ര്‍​മാ​ന്‍ വി.​കെ. യാ​ദ​വ് അറിയിച്ചു. നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ശ്ര​മി​ക് ട്രെ​യി​നു​ക​ള്‍​ക്ക് പു​റ​മെ​യാ​ണ് പു​തി​യ ട്രെ​യി​നു​ക​ളും അ​നു​വ​ദി​ച്ച​ത്

Read more about:
EDITORS PICK