കൊറോണയെക്കാൾ ദുരന്തമായ കൊറേയെണ്ണം:പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍

Harsha May 25, 2020

‘മിന്നല്‍ മുരളി’ ചിത്രത്തിന്റെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതികരിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍.കൊറോണയെക്കാൾ ദുരന്തമായ കൊറേയെണ്ണം എന്നാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചിരിക്കുന്നത്.

സംഭവത്തില്‍ രൂക്ഷവിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.അക്ഷരം തെറ്റാരെ ചെറ്റത്തരം എന്ന് വായിക്കാമെന്നാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി കുറിച്ചത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിന്നല്‍മുരളി. ചിത്രത്തിലെ ചില പ്രധാന രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനാണ് ലക്ഷങ്ങള്‍ ചെലവിട്ട് കാലടി മണപ്പുറത്ത് ക്രിസ്ത്യന്‍ പള്ളിയുടെ മാതൃകയിലുള്ള സെറ്റ് നിര്‍മ്മിച്ചത്. ഈ സെറ്റാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.

Read more about:
RELATED POSTS
EDITORS PICK