ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി: ഇന്ന് പ്ലേസ്റ്റോറില്‍ എത്തിയേക്കും, പ്രതീക്ഷയോടെ ആവിശ്യക്കാര്‍

സ്വന്തം ലേഖകന്‍ May 26, 2020

ബിവറേജുകള്‍ എന്നു തുറക്കുമെന്ന് കാത്തിരിക്കുകയാണ് ലക്ഷക്കണക്കിന് ആളുകള്‍. ബൈവ് ക്യൂ ആപ് പ്ലേ സ്റ്റോറില്‍ എത്തിയോ എന്നാണ് രാവിലെ പലര്‍ക്കും അറിയേണ്ടത്. പ്ലേസ്റ്റോറില്‍ പോയി ഒന്നും നോക്കും. ദിവസങ്ങളായി ബെവ് ക്യൂ ആപ്പിനുള്ള പ്രതിസന്ധിക്ക് വിരാമമിടുകയാണ്.

ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. ഇനി പ്ലേ സ്‌റ്റോറില്‍ എത്താന്‍ താമസമില്ല. രണ്ടു ദിവസത്തിനുള്ളില്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്
ത് ഉപയോഗിക്കാമെന്നാണ് സൂചന. ഇന്ന് തന്നെ പ്ലേസ്റ്റോറില്‍ എത്തിയേക്കും.

liqour

മദ്യവിതരണത്തിനുള്ള ആപിന് അനുമതി ലഭിച്ചതോടെ ഉടന്‍ തന്നെ മദ്യവിതരണം ആരംഭിക്കാനാകും. മദ്യശാലകള്‍ തുറക്കുമ്പോള്‍ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് ഇത്തരം സംവിധാനം ഏര്‍പ്പെടുത്താനുള്ള തീരുമാനം.

Read more about:
EDITORS PICK