ആപ്പിന്റെ ട്രെയല്‍ റണ്ണില്‍ രണ്ട് മിനിട്ടുകൊണ്ട് 20,000 ഡൗണ്‍ലോഡുകള്‍, ബെവ് ക്യൂ ആപ്പിന് സംഭവിച്ചത്?

സ്വന്തം ലേഖകന്‍ May 27, 2020

മദ്യപാനികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ബെവ് ക്യൂ ആപ്പ് എത്തുന്നു. പ്ലേസ്റ്റോറില്‍ എത്താന്‍ നിമിഷങ്ങള്‍ മാത്ര ബാക്കി നില്‍ക്കെ ബെവ് ക്യൂ ആപ്പിന്റെ ട്രയല്‍ റണ്‍ നടന്നു. രണ്ട് മിനിറ്റില്‍ 20,000 ഡൗണ്‍ലോഡുകളാണ് നടന്നതെന്നാണ് വിവരം.

ഇന്ന് അഞ്ച് മണിക്കുശേഷം ആപ്പ് പ്ലേസ്റ്റോറില്‍ എത്തുമെന്നാണ് എക്‌സൈസ് വകുപ്പ് വ്യക്തമാക്കിയത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയര്‍കോട് എന്ന കമ്പനിയാണ് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ആപ്പ് ഉപയോഗിച്ച് ഇന്ന് മുതല്‍ മദ്യം ബുക്ക് ചെയ്യാനാകുമെന്നാണ് കരുതുന്നത്. വ്യാഴാഴ്ച മുതല്‍ വില്‍പ്പന ആരംഭിക്കുമെന്നും കരുതുന്നു.

ബെവ് ക്യൂ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ജിപിഎസ് സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താവിന്റെ ഏറ്റവും അടുത്തുള്ള ബാര്‍, ബെവ്കോ, കണ്‍സ്യൂമര്‍ ഫെഡ്. ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവിടങ്ങളില്‍ നിന്നും മദ്യം വാങ്ങാനുള്ള സൗകര്യം ആപ്പില്‍ ലഭ്യമാണ്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണിലെ സമയം അനുസരിച്ച് അതത് കേന്ദ്രങ്ങളില്‍ നിന്നും മദ്യം ലഭ്യമാകും. ആദ്യഘട്ടത്തില്‍ ബ്രാന്‍ഡ് തിരഞ്ഞെടുക്കാന്‍ സാധിക്കില്ല.

അതേസമയം, മദ്യവില്‍പ്പന ആരംഭിച്ചാല്‍ ഉപഭോക്താക്കള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബീവറേജ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടു. ബെവ് ക്യൂ ആപ്പ് വഴി ടോക്കണെടുത്ത് മദ്യ വില്‍പ്പന ശാലകളില്‍ വാങ്ങാനെത്തുന്നവര്‍ തെര്‍മ്മല്‍ സ്‌കാനിംഗിന് വിധേയരാകണമെന്ന് നിര്‍ദ്ദേശത്തില്‍ പറയുന്നു. ഇതോടൊപ്പം ജീവനക്കാരെ രണ്ട് തവണ തെര്‍മ്മല്‍ സ്‌കാനിംഗ് നടത്തുമെന്നും മര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.മദ്യവില്‍പ്പന ശാലകളിലെ ജീവനക്കാര്‍ക്ക് മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധമാണ്. ഇത് വാങ്ങേണ്ടത് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നായിരിക്കണം. വാരിലെ 9 മുതല്‍ വൈകീട്ട് 5 വെരയാണ് വില്‍പ്പന സമയം.

Tags: ,
Read more about:
EDITORS PICK