ലോക്ഡൗണ്‍ അടുത്തകാലത്തൊന്നും അവസാനിക്കില്ല, രണ്ടാഴ്ച കൂടി നീട്ടിയേക്കും: അഞ്ചാംഘട്ടം 31 കഴിഞ്ഞ്

Sruthi May 27, 2020

ലോക്ഡൗണ്‍ എന്നു തീരുമെന്ന് കാത്തിരിക്കുന്നവരോട് പറയാനുള്ളത് ലോക്ഡൗണ്‍ അടുത്തകാലത്തൊന്നും അവസാനിക്കില്ല എന്നാണ്. മെയ് 31 കഴിഞ്ഞ് അഞ്ചാംഘട്ടം തുടങ്ങുമെന്നാണ് സൂചന. രണ്ടാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് കേന്ദ്ര വൃത്തങ്ങളില്‍ നിന്നും അറിയുന്നത്.

അഞ്ചാംഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് വിടാനാണ് തീരുമാനം. ആരാധാനാലയങ്ങള്‍ അടക്കം തുറക്കുന്നത് കോവിഡിന്റെ സ്ഥിതി അനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. എന്നാല്‍, പൊതുഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന നിര്‍ദേശമാകും കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കിയത് തുടരുകയും ചെയ്യും.

മെയ് 17നാണ് ലോക്ക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് നീട്ടിയത്. നാലാംഘട്ട ലോക്ക്ഡൗണില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. ജൂണ്‍ ഒന്നുമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, ജിംനേഷ്യം സെന്ററുകള്‍, റസ്റ്ററന്റുകള്‍ എന്നിവ തുറക്കാനുള്ള അനുമതി നല്‍കില്ല.

ജൂലൈയിലോ, ഓഗസ്റ്റിലോ ആയിരിക്കും സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിക്കുക. എന്നാല്‍, ഓരോ സംസ്ഥാനങ്ങളുടെ സ്ഥിതിക്കനുസരിച്ച് തീരുമാനമെടുക്കാനും അനുമതി നല്‍കും.

Read more about:
EDITORS PICK