കൊറോണ തടയാന്‍ കഞ്ചാവിനാകുമോ? ചില സംയുക്തങ്ങള്‍ക്ക് കഴിയുമെന്ന് പഠനം, സാധ്യതകള്‍ പരിശോധിച്ച് ഗവേഷകര്‍

Sruthi May 27, 2020

കൊറോണയെ ഇല്ലാതാക്കാനുള്ള മരുന്ന് കണ്ടുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് വിദഗ്ധര്‍. കഞ്ചാവിന് കൊറോണയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിക്കുന്നു.

മനുഷ്യശരീരത്തെ ആക്രമിക്കുന്ന കൊറോണവൈറസിനെ തടയാന്‍ കഞ്ചാവിലടങ്ങിയ ചില സംയുക്തങ്ങള്‍ക്കു കഴിയുമെന്ന് അടുത്തിടെ നടന്ന ഒരു പഠനം പറയുന്നു. ആല്‍ബര്‍ട്ടയിലെ ലെത്ബ്രിഡ്ജ് സര്‍വകലാശാലാ ഗവേഷകര്‍ കഞ്ചാവിന്റെ 400 ഇനങ്ങളില്‍ പഠനം നടത്തി. പന്ത്രണ്ടോളം എണ്ണത്തിലാണ് കൂടുതല്‍ ശ്രദ്ധ കൊടുത്തത്.

നോവല്‍ കൊറോണ വൈറസ് കോശങ്ങളെ ആക്രമിക്കാന്‍ ഉപയോഗിക്കുന്ന റിസപ്റ്ററുകളുമായി, കഞ്ചാവിലടങ്ങിയ പ്രധാന നോണ്‍സൈക്കോ ആക്ടീവ് ഘടകമായ സിബിഡി കൂടുതലടങ്ങിയ സത്ത് പ്രതികരിക്കുന്നതെങ്ങനെയെന്നു പഠിച്ചു. വൈറസ്, കോശങ്ങളെ ബാധിക്കുകയും 70 ശതമാനത്തിലധികമായി മാറുകയും ചെയ്യുന്ന റിസപ്റ്ററുകളുടെ എണ്ണം ഈ സത്ത് കുറച്ചതായി കണ്ടു. എന്നാല്‍ ഇതിനര്‍ഥം ആളുകള്‍ കഞ്ചാവിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ തിരക്കിട്ടോടുക എന്നല്ലെന്നും ഗവേഷകര്‍ പറഞ്ഞു. ക്ലിനിക്കല്‍ ട്രയലിനു ശേഷമേ ഉറപ്പിച്ചു പറയാനാകൂ.

ചില രോഗാവസ്ഥകള്‍ക്ക് കഞ്ചാവ് എങ്ങനെ സഹായിക്കുന്നു എന്നറിയാന്‍ വളരെ മുന്‍പേതന്നെ ഗവേഷകര്‍ പരീക്ഷണങ്ങള്‍ നടത്തിവരുന്നു. ചിലയിനം ക്യാന്‍സറുകള്‍, ഇന്‍ഫ്‌ലമേഷന്‍, ഉത്കണ്ഠ, പൊണ്ണത്തടി എന്നിവയ്ക്കുള്ള ചികിത്സകളെപ്പറ്റി പഠനങ്ങള്‍ നടന്നിട്ടുണ്ട്.

Tags: ,
Read more about:
EDITORS PICK