42 ജീവനക്കാര്‍ക്ക് കൊവിഡ്: നോക്കിയ മൊബൈല്‍ പ്ലാന്റ് അടച്ചുപൂട്ടി

Sruthi May 27, 2020

തമിഴ്‌നാട്ടില്‍ കൊവിഡ് നിയന്ത്രണമില്ലാതെ തുടരുകയാണ്. നോക്കിയ മൊബൈല്‍ ഫോണ്‍ കമ്പനിയുടെ ശ്രീപെരുംപുത്തൂരിലുള്ള പ്ലാന്റ് അടച്ചുപൂട്ടി. 42 ജീവനക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചെന്നാണ് പറയുന്നത്.

കൃത്യമായ വിവരം കമ്പനി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

സാമൂഹിക അകലം, ക്യാന്റീന്‍ സൗകര്യങ്ങളില്‍ മാറ്റം എന്നിവ നടപ്പാക്കിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. കുറച്ചുജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിച്ച് പ്ലാന്റിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയില്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഒമ്പത് ജീവനക്കാര്‍ക്ക് രോഗം ബാധിച്ചതിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ഡല്‍ഹിയിലെ ഒപ്പോ മൊബൈല്‍ കമ്പനിയും പ്രവര്‍ത്തനം പുനരാരംഭിച്ചു.

Read more about:
EDITORS PICK