അമ്മ മരിച്ചതറിയാതെ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന പിഞ്ചു ബാലന്‍:കണ്ണു നനയിക്കും വീഡിയോ

Harsha May 27, 2020

ബീഹാറിലെ മുസാഫര്‍പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും വന്ന കരളലയിപ്പിക്കുന്ന ദൃശ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

അമ്മ മരിച്ചതറിയാതെ അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കൊച്ചു കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അമ്മയുടെ ദേഹത്തുള്ള പുതപ്പ് എടുത്തു മാറ്റി ഉണര്‍ത്താനാണ് കുട്ടി ശ്രമിക്കുന്നത്.

കടുത്ത ചൂടും പട്ടിണിയും നിര്‍ജ്ജലീകരണവും കാരണമാണ് കുടിയേറ്റ തൊഴിലാളിയായ 23കാരി മരിച്ചത്. ഗുജറാത്തില്‍ നിന്ന് എത്തിയ ശ്രമിക് ട്രെയിനിലാണ് ഇവര്‍ മുസാഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയത്.

Read more about:
EDITORS PICK