നടന്‍ ഗോകുലന്‍ വിവാഹിതനായി, ലോക്ഡൗണില്‍ മാസ്‌ക് ധരിച്ച് താരവും വധു ധന്യയും

Sruthi May 28, 2020

ചെറിയ വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടനാണ് ഗോകുലന്‍. ലോക്ഡൗണില്‍ ഗോകുലന്റെ വിവാഹവും നടന്നു. പെരുമ്പാവൂര്‍ അയ്മുറി സ്വദേശി ധന്യയാണ് വധു.

കൊറോണയും ലോക്ഡൗണുമായ സാഹചര്യത്തില്‍ വളരെ ലളിതമായിട്ടാണ് വിവാഹം നടന്നത്. പെരുമ്പാവൂര്‍ ഇരവിച്ചിറ ക്ഷേത്രത്തില്‍വച്ചായിരുന്നു വിവാഹം. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

വിവാഹത്തിന് ആശംസകളുമായി താരങ്ങളും രംഗത്തെത്തി. ‘എന്റെ ജിംബ്രൂട്ടന് എല്ലാവിധ വിവാഹ മംഗളാശംസകളും നേരുന്നു ‘ എന്നാണ് നടന്‍ ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചത്. ജയസൂര്യ ചിത്രം പുണ്യാളന്‍ അഗര്‍ബത്തീസില്‍ ജിംബ്രൂട്ടനെ മലയാളികള്‍ മറക്കില്ല.

Tags:
Read more about:
RELATED POSTS
EDITORS PICK