വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് നടിയുടെ പരാതി:ഛായാഗ്രഹകന്‍ അറസ്റ്റില്‍

Harsha May 28, 2020

തെലുഗു നടി സായ് സുധയുടെ പരാതിയില്‍ ഛായാഗ്രഹകന്‍ ശ്യാം കെ. നായിഡു അറസ്റ്റില്‍. വഞ്ചനാകുറ്റത്തിനാണ് ശ്യാമിനെതിരെ കേസെടുത്തിരിക്കുന്നത്. നടിയും ശ്യാമും പ്രണയബന്ധത്തിലായിരുന്നുവെന്നും വിവാഹം ചെയ്യാമെന്ന് വാക്ക് നല്‍കി പിന്നീട് അതില്‍ നിന്നും പിന്‍മാറിയെന്നാണ് നടിയുടെ ആരോപണം.

ആറ് മാസത്തോളമായി ശ്യാമും നടിയും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് കേസില്‍ എത്തി നില്‍ക്കുന്നതെന്നും വിവരങ്ങളുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് പോലീസെന്നും അത് വിജയിച്ചില്ലെങ്കില്‍ ശ്യാമിന്റെ പേരില്‍ കേസെടുക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ജൂനിയര്‍ എന്‍.ടി.ആര്‍. നായകനായ ടെമ്പര്‍, മഹേഷ് ബാബുവിന്റെ പോക്കിരി, അല്ലു അര്‍ജുന്റെ ജൂലൈ എന്നീ സിനിമകളില്‍ ഛായാഗ്രഹകനായി ശ്യാം പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത ഛായാഗ്രഹകന്‍ ഛോട്ടാ കെ. നായിഡുവിന്റെ സഹോദരനാണ് ശ്യാം.

Read more about:
RELATED POSTS
EDITORS PICK