കേരളത്തിൽ ഒരു കോവിഡ് മരണം കൂടി:മരിച്ചത് തെലങ്കാന സ്വദേശി

Harsha May 28, 2020

കോവിഡ് ബാധിച്ച് സംസ്ഥാനത്ത് തെലങ്കാന സ്വദേശി മരിച്ചു. ട്രെയിനിൽ എത്തിയ തെലങ്കാന സ്വദേശിയാണ് കേരളത്തിൽ വച്ച് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് കേരളത്തിൽ മരിച്ചവരുടെ എണ്ണം ഏഴ് ആയി.

തെലങ്കാനയിലേക്ക് പോകുകയായിരുന്ന അഞ്ജയ് എന്ന വ്യക്തിയാണ് മരിച്ചത്. ഇയാൾ ട്രെയിൻ മാറി കയറി തിരുവനന്തപുരത്ത് വന്നിറങ്ങുകയായിരുന്നു.

ഇന്ന് സംസ്ഥാനത്ത് 84 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ ഒഴികെ മറ്റെല്ലാവരും പുറത്ത് നിന്ന് എത്തിയവരാണ്. 31 പേരാണ് വിദേശത്ത് നിന്ന് എത്തിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 48 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

Read more about:
RELATED POSTS
EDITORS PICK