ഇന്ന് സംസ്ഥാനത്ത് 84 കൊവിഡ് കേസുകള്‍, ഏറ്റവും കൂടിയ കണക്കിലേക്ക് കേരളം

Sruthi May 28, 2020

ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ്. 84 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 31 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഇന്ന് രോഗം സ്ഥിരീകരിച്ചു.

48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 82 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ന് മാത്രം ആറ് ഹോട്ട്‌സ്‌പോട്ടുകളാണ് പ്രഖ്യാപിച്ചത്. ഇന്ന് മൂന്ന് പേര്‍ക്ക് രോഗമുക്തിയുണ്ട്. ഏറ്റവും കൂടുതല്‍ കൊറോണ കേസുള്ളത് പാലക്കാടാണ്.

ഇന്ന് ഒരു മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെലങ്കാന സ്വദേശിയാണ് കേരളത്തില്‍ ഇന്ന് മരിച്ചത്. 1088 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 526 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 210 പേര്‍ ഇന്നുമാത്രം

കോട്ടയം-3, കോഴിക്കോട്-6, പത്തനംതിട്ട 6, മലപ്പുറം എട്ട്, തിരുവനന്തപുരം-7, തൃശൂര്‍ 7, കാസര്‍കോട്-18, പാലക്കാട്-16, കണ്ണൂര്‍-10,കൊല്ലം ഒന്ന്, ഇടുക്കി ഒന്ന്, ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച കേസുകള്‍.

Read more about:
RELATED POSTS
EDITORS PICK