ആശുപത്രിയില്‍ തീപിടുത്തം: അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു

Sruthi May 28, 2020

ബംഗ്ലാദേശില്‍ ആശുപത്രിയില്‍ തീപിടുത്തം. ധാക്കയിലെ യുനൈറ്റഡ് ഹോസ്പിറ്റലിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് തീപ്പിടുത്തമുണ്ടായത്. അഞ്ച് കൊവിഡ് രോഗികള്‍ മരിച്ചു.

മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. തീ പടരാനുള്ള കാരണം വ്യക്തമല്ലെന്ന് സേനാ വിഭാഗം ഡയറക്ടര്‍ ലഫ്.കേണല്‍ സുല്ലുര്‍ റഹ്മാന്‍ പറഞ്ഞു. അഗ്നിശമന സേനയെത്തി തീയണച്ചെങ്കിലും അഞ്ചു പേര്‍ മരിച്ചിട്ടുണ്ട്.

ബംഗ്ലാദേശില്‍ ഇതുവെര 38,292 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 544 പേര്‍ മരിക്കുകയും ചെയ്തു. ബംഗ്ലാദേശില്‍ കൊറോണ അനിയന്ത്രിതമായി പടരുന്നത് രാജ്യത്തെ ആശങ്കയിലാക്കിരിക്കുകയാണ്.

Read more about:
EDITORS PICK