വെട്ടുക്കിളികള്‍ കൂട്ടത്തോടെ ഓറഞ്ച് തോട്ടങ്ങളെ നശിപ്പിക്കുന്നു: വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

Sruthi May 28, 2020

വെട്ടുക്കിളികളുടെ ആക്രമണം രാജ്യത്തെ ആശങ്കയിലാക്കുന്നു. മഹാരാഷ്ട്ര നാഗ്പൂരിലെ ഏക്കര്‍ കണക്കിനുള്ള ഓറഞ്ച് തോട്ടങ്ങളെയാണ് വെട്ടുക്കിളികള്‍ ആക്രമിച്ചിരിക്കുന്നത്. വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ വിളകള്‍ നശിപ്പിച്ചതിനുശേഷമാണ് വെട്ടുക്കിളികള്‍ മഹാരാഷ്ട്രയിലെത്തുന്നത്.

മഹാരാഷ്ട്രയിലെ രാംടെക്കും മൗദയിലുമാണ് ഓറഞ്ച് തോട്ട ങ്ങള്‍ നശിപ്പിച്ചിരിക്കുന്നത്. നാഗ്പൂരിലെ കട്ടോള്‍, നാര്‍ഗെഡ് പ്രദേശങ്ങളിലും വെട്ടുക്കിളികളെ കണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. കാറ്റ് വീശുന്ന ദിശയിലേക്കാണ് ഈ വെട്ടുക്കിളികള്‍ കൂട്ടത്തോടെ പോകുന്നത്.

In this photo taken Wednesday, Feb. 5, 2020, young desert locusts that have not yet grown wings jump in the air as they are approached, as a visiting delegation from the Food and Agriculture Organization (FAO) observes them, in the desert near Garowe, in the semi-autonomous Puntland region of Somalia. The desert locusts in this arid patch of northern Somalia look less ominous than the billion-member swarms infesting East Africa, but the hopping young locusts are the next wave in the outbreak that threatens more than 10 million people across the region with a severe hunger crisis. (AP Photo/Ben Curtis)

മഹാരാഷ്ട്രയിലെ ഭന്ധാര, അമ്രാവതി, വാര്‍ധ, വിധര്‍ഭ എന്നീ ജില്ലകളിലും വെട്ടുക്കിളികളെത്തിയെന്നാണ് പറയുന്നത്. ലോക്ഡൗണില്‍ കര്‍ഷകര്‍ ഏറെ ബുദ്ധിമുട്ടുമ്പോഴാണ് വെട്ടുക്കിളികളുടെ ആക്രമണവും എത്തിയിരിക്കുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ തകിടം മറിക്കുമെന്ന ആശങ്കയുണ്ട്.

Read more about:
EDITORS PICK