കമല്‍ഹാസനുമായി പ്രണയത്തിലാണോ? നടി പൂജ കുമാര്‍ പറയുന്നു

Sruthi May 28, 2020

കമല്‍ഹാസനുമായി പ്രചരിക്കുന്ന വിവാദങ്ങള്‍ക്കും മറുപടിയുമായി നടി പൂജ കുമാര്‍. കുറച്ച് ദിവസങ്ങളായി ഗോസിപ്പ് കോളങ്ങളില്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചായിരുന്നു സംസാരം. നടി ഗൗതമിയുമായുള്ള വേര്‍പാടിനുശേഷം കമല്‍ഹാസന്‍ പൂജ കുമാറുമായി ബന്ധത്തിലാണോ എന്നാണ് ചോദ്യങ്ങള്‍ ഉയര്‍ന്നത്.

കുടുംബവും സുഹൃത്തുക്കളും ഒത്തുള്ള ആഘോഷ ചിത്രങ്ങളില്‍ പൂജയുടെ സാന്നിദ്ധ്യമാണ് ഗോസിപ്പിന് കാരണം. കമല്‍ ഹാസനുമൊപ്പം മൂന്നു ചിത്രങ്ങളിലാണ് പൂജ കുമാര്‍ അഭിനയിച്ചത്. പുതിയ ഗോസിപ്പുകളോട് പ്രതികരണവുമായി നടി തന്നെ രംഗത്തുവന്നു. കമല്‍ ഹാസന്റെ വിശ്വരൂപം ഒന്നും രണ്ടും ഭാഗങ്ങളിലും ഉത്തമവില്ലനിലും പൂജ അഭിനയിച്ചിരുന്നു. കമലിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണ് പൂജയ്ക്കുള്ളത്.

കമല്‍ ഹാസന്‍ സാറിനെയും കുടുംബത്തെയും ഏറെ നാളായി അടുത്തറിയാം. അദ്ദേഹത്തിനൊപ്പം ഒരുമിച്ച് അഭിനയിച്ചതു മുതല്‍ സഹോദരനെയും മക്കളായ ശ്രുതിയെയും അക്ഷരയെയും അടുത്തറിയാം. അതുകൊണ്ട് തന്നെയാണ് ഞാന്‍ അവരുടെ ചില കുടുംബ ചടങ്ങുകളില്‍ ഞാനും പങ്കുചേര്‍ന്നതെന്ന് പൂജ പറഞ്ഞു.

കമല്‍ഹാസന്റെ അടുത്ത ചിത്രമായ തലൈവന്‍ ഇരുക്കിറാന്‍ എന്ന സിനിമയിലും പൂജ അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യവും നടി നിഷേധിച്ചു. ഈ സിനിമയില്‍ ഇതുവരെ ഞാന്‍ ഇല്ലെന്നും പൂജ വ്യക്തമാക്കി.

Tags:
Read more about:
RELATED POSTS
EDITORS PICK