ആ യാത്ര ഓര്‍മ്മയുണ്ടോയെന്ന് പൃഥ്വിരാജ്, മിസ് ചെയ്യുന്നത് നിങ്ങളെയെന്ന് എന്ന് സുപ്രിയ

Harsha May 28, 2020

ജോര്‍ദാനിലെ ആടുജീവിതം കഴിഞ്ഞ് മടങ്ങിയെത്തിയ പൃഥ്വിരാജ് ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ക്വാറന്റെനില്‍ ആണ്.ഫിറ്റ്‌നെസ് വീണ്ടടുക്കാനുള്ള ശ്രമത്തിലാണ് താരമിപ്പോള്‍.സമയം കിട്ടുമ്പോള്‍ സോഷ്യല്‍ മീഡിയയിലും താരം സജീവമാകാറുണ്ട്.

ഇപ്പോഴിതാ പണ്ട് നടത്തിയ ഒരു യാത്ര ഓര്‍മ്മയുണ്ടോയെന്ന് ഭാര്യ സുപ്രിയയോട് ചോദിച്ച് പൃഥ്വിരാജ് ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ്.

ജനുവരി 2020ല്‍ നമ്മള്‍ രാജ്യം കടന്ന് നടത്തിയ ഡ്രൈവ് ഓര്‍മ്മയുണ്ടോ. ദീര്‍ഘദൂര യാത്രയില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്/ഫ്രാന്‍സ് അതിര്‍ത്തിയില്‍ വിശ്രമിച്ചത്. ലോകം പഴയരീതിയിലേക്ക് തിരിച്ചുവരട്ടെയെന്നും യാത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന യാത്ര നടത്താനാകുമെന്നും കരുതാം എന്നുമാണ് പൃഥ്വിരാജ് എഴുതിയത്.

എന്നാല്‍ ആ യാത്ര മിസ് ചെയ്യുന്നുവെങ്കിലും കൂടുതല്‍ മിസ് ചെയ്യുന്നത് പൃഥ്വിരാജിനെയാണ് എന്നായിരുന്നു സുപ്രിയ മേനോന്റെ മറുപടി.

Read more about:
RELATED POSTS
EDITORS PICK