ജീവിക്കാന്‍ അനുവദിക്കണം:ധോണിയുടെ വിരമിക്കലിനായി ആരും മുറവിളി കൂട്ടേണ്ടെന്ന് ഭാര്യ സാക്ഷി

Harsha May 28, 2020

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി

കഴിഞ്ഞദിവസം വൈകുന്നേരം മുതല്‍ ധോണിയുടെ വിരമിക്കല്‍ ട്വിറ്ററില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത് സാക്ഷിയെ ചൊടിപ്പിച്ചു.

ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. താന്‍ മനസ്സിലാക്കുന്നത് വേണ്ടാത്ത ചിന്തകള്‍ ജനങ്ങളുടെ മാനസിക നില തെറ്റിച്ചുവെന്നാണ്. ജീവിക്കാനനുവദിക്കണം’ ധോണി റിട്ടയേഴ്‌സ് എന്ന ടാഗില്‍ ട്വിറ്ററിലൂടെയാണ് സാക്ഷിയുടെ രൂക്ഷപ്രതികരണം.എന്നാല്‍ നിമിഷങ്ങള്‍ക്കകം സാക്ഷി അത് ഡിലിറ്റ് ചെയ്തു.

Tags: ,
Read more about:
RELATED POSTS
EDITORS PICK