കുഴല്‍ കിണറില്‍ വീണ മൂന്നുവയസുകാരന്റെ മൃതദേഹം പുറത്തെടുത്തു

Sruthi May 28, 2020

തെലങ്കാനയില്‍ കുഴല്‍ കിണറില്‍ വീണ മൂന്നുവയസുകാരന്റെ മൃതദേഹം പുറത്തെടുത്തു. മോദക് ജില്ലയിലാണ് കണ്ണുനനയിക്കും ദുരന്തം ഉണ്ടായിരിക്കുന്നത്. സായി വര്‍ധന്‍ എന്ന പേരുള്ള കുട്ടി 17 അടി താഴ്ചയുള്ള കിണറ്റിലാണ് വീണത്.

അച്ഛനും മുത്തച്ഛനുമൊപ്പം നടന്നുപോകുമ്പോഴാണ് കുട്ടി കിണറ്റില്‍ വീണത്. പ്രദേശത്ത് അനുമതിയില്ലാതെയാണ് മൂന്നു കുഴല്‍ കിണറുകള്‍ കുഴിച്ചിരിക്കുന്നത്. പോലീസിന്റെയും ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തില്‍ കഠിന പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Read more about:
EDITORS PICK