ഉത്രയെ പാമ്പിനെകൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് മയക്കുമരുന്ന് നല്‍കി, പാമ്പ് കടിച്ചത് ഉത്ര അറിയാതെ പോയതിനുള്ള കാരണം വ്യക്തമായി

Sruthi May 28, 2020

ഉത്രയെ കൊല്ലുന്നതിനുമുന്‍പ് ഭര്‍ത്താവ് സൂരജ് പതിനെട്ടടവും പയറ്റിയെന്നാണ് തെളിയുന്നത്. കൊല്ലപ്പെട്ട ദിവസം ഉത്രയ്ക്ക് മയക്കുമരുന്ന് നല്‍കിയതായി സൂരജ് പോലീസിന് മൊഴി നല്‍കി. അതുകൊണ്ടായിരിക്കാം പാമ്പുകടിച്ചത് ഉത്ര അറിയാതെ പോയതെന്നും പോലീസ് പറയുന്നു.

ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്തിയാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമാവും. പാമ്പിനെ കടിപ്പിക്കുന്നതിന് മുമ്പായി ഉത്രയ്ക്ക് ഉറക്കഗുളിക പൊടിച്ചു നല്‍കിയതായി സൂരജ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. സൂരജ് അടൂരില്‍ ജോലി ചെയ്യുന്ന ഓഫിസ് പരിസരത്തെ മരുന്നുകടയില്‍ നിന്നാണ് ഗുളിക വാങ്ങിയത്.

പായസത്തിലും ജ്യൂസിലുമായിട്ടാണ് മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്. പ്രതിയെ ഇന്നലെ ഇവിടെ എത്തിച്ച് തെളിവെടുത്തിരുന്നു. ആദ്യശ്രമത്തില്‍ പാമ്പ് കടിയേറ്റപ്പോള്‍ ഉത്ര ഉണരുകയും നിലവിളിക്കുകയും ചെയ്തു. അതുകൊണ്ട് രണ്ടാം ശ്രമത്തില്‍ കൂടുതല്‍ മയക്കു ഗുളിക നല്‍കുകയും ലക്ഷ്യം നിറവേറ്റുകയും ചെയ്തുവെന്നാണ് നിഗമനം.

Tags:
Read more about:
EDITORS PICK